Section

malabari-logo-mobile

പോളിങ് സാമഗ്രികള്‍ നാളെ വിതരണം ചെയ്യും

HIGHLIGHTS : Polling materials will be distributed tomorrow

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും പോളിങ് സാമഗ്രികളും നാളെ (ഏപ്രില്‍ അഞ്ച്) രാവിലെ എട്ട് മുതല്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക.

കൊണ്ടോട്ടി നിയോജമണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികള്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസില്‍ നിന്നും ഏറനാട് മണ്ഡലത്തിലേക്ക് ചുള്ളക്കാട് ജി.യു.പി.എസ്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമ എച്ച്.എസ്.എസില്‍ നിന്നും വിതരണം ചെയ്യും. മഞ്ചേരി മണ്ഡലത്തിലേത് മഞ്ചേരി ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ്, പെരിന്തല്‍മണ്ണയിലേത് ഗവ.ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, മങ്കട മണ്ഡലത്തിലേക്ക് പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസ്, മലപ്പുറം മണ്ഡലത്തിലേക്ക് മഞ്ചേരി ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, വേങ്ങരയിലേക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നിന്നുമാണ് വിതരണം ചെയ്യുക. വള്ളിക്കുന്ന് മണ്ഡലത്തിലേക്കുള്ള സാമഗ്രികള്‍ തിരൂരങ്ങാടി ജി.എച്ച്.എസ്.എസില്‍ നിന്നും തിരൂരങ്ങാടിയിലേക്കുള്ളത്  എസ്.എസ്.എം.ഒ ടി.ടി.ഐ തിരൂരങ്ങാടി,  താനൂര്‍, തിരൂര്‍ മണ്ഡലത്തിലേക്കുള്ള സാമഗ്രികള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കില്‍ നിന്നും കോട്ടക്കലിലേത് തിരൂര്‍ ജി.ബി.എച്ച്.എസ്.എസില്‍ നിന്നും വിതരണം ചെയ്യും.  തവനൂര്‍ മണ്ഡലത്തിലേക്കുള്ളത് കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍, പൊന്നാനിയിലേക്കുള്ളത് പൊന്നാനി എ.വി.എച്ച്.എസ്.എസില്‍ നിന്നും വിതരണം ചെയ്യും.

sameeksha-malabarinews

പോളിങ് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വിതരണത്തിന്റെ ചുമതല ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്കുമായിരിക്കും. ഓരോ വിതരണ/സ്വീകരണ കേന്ദ്രങ്ങളിലും 12-14 പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍ എന്ന ക്രമത്തിലാണ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുക. ഓരോ കൗണ്ടറിലും ഒരു സൂപ്പര്‍വൈസര്‍ ഒരു അസിസ്റ്റന്റ് ഒരു അറ്റന്റന്റ് എന്നിങ്ങനെ മൂന്ന് ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജലലഭ്യത എന്നിവ ഉറപ്പുവരുത്തും. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് വിതരണം നടത്തുക. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജമാക്കി മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കാറ്റ്, മഴ എന്നിവയില്‍ നിന്ന് പോളിങ് സാമഗ്രികള്‍ക്കും വോട്ടിങ് മെഷീനുകള്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുന്നതിനായി പന്തല്‍ സൗകര്യവും ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വിവിധ ഐ.ടി ആപ്ലിക്കേഷന്‍സ് സംവിധാനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ കമ്പ്യൂട്ടര്‍, നെറ്റ് കണക്ഷന്‍ മറ്റ് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അത്യാഹിത സാഹചര്യം നേരിടുന്നതിനായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂവിന്റെ സേവനം വിതരണ കേന്ദ്രങ്ങളിലും അത്യാവശ്യഘട്ടങ്ങളില്‍ പോളിങ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!