Section

malabari-logo-mobile

വഹാബി വിരുദ്ധ പ്രസ്താവന: അബ്ബാസലി ശിഹാബ് തങ്ങളെ എതിര്‍ത്തും, അനുകൂലിച്ചും മുജാഹിദ്-സുന്നി നേതാക്കള്‍

HIGHLIGHTS : കോഴിക്കോട്;  വഹാബിസത്തെ എതിര്‍ത്ത് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസംഗത്തിനെതിരെ മുജാഹിദ് നേതാക്കള്‍ രംഗത്ത്. വഹാബി ആശയങ്ങളില്‍ നിന്ന്...

കോഴിക്കോട്;  വഹാബിസത്തെ എതിര്‍ത്ത് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസംഗത്തിനെതിരെ മുജാഹിദ് നേതാക്കള്‍ രംഗത്ത്. വഹാബി ആശയങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന അബ്ബാസലി തങ്ങളുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് മുജാഹിദ് നേതാവ് മജീദ് സ്വലാഹി ആവശ്യപ്പെട്ടു.

വഹാബിസത്തിനെതിരെ എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസംഗമാണ് മുജാഹിദ് സംഘടനയായ കെ.എന്‍.എമ്മിനെ പ്രകോപിപ്പിച്ചത്. വഹാബി ആശയങ്ങളില്‍ നിന്ന് അകലം പാലിച്ചാലേ ജീവിത വിജയമുണ്ടാകൂവെന്ന പ്രസംഗത്തിനെതിരെ മുജാഹിദ് നേതാക്കള്‍ രംഗത്തെത്തിയത് . അബ്ബാസലി തങ്ങള്‍ തിരുത്തണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ.എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി ആവശ്യപ്പെട്ടു. മുജാഹിദ് സംഘടനകളില്‍ പ്രവര്‍ത്തിക്കരുതെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരോടും അബ്ബാസലി തങ്ങള്‍ ആവശ്യപ്പെടുമോയെന്നും മജീദ് സ്വലാഹി ചോദിക്കുന്നു. മുസ്ലീം ലീഗിന്റെ ജില്ലാ പ്രസിഡന്റ് ആകാനിരിക്കുന്ന ഒരാളില്‍ നിന്നും വളരെ സഹിഷ്ണുതയോടുകൂടിയതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമീപനമാണ് ഉണ്ടാവേണ്ടതെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് മജീദ് സലാഹി പറയുന്നു

sameeksha-malabarinews

മുജാഹിദ് നേതാക്കള്‍ വിമര്‍ശനവുമായെത്തിയതോടെ അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് പിന്തുണയുമായി സുന്നി സംഘടനാ നേതാക്കളും രംഗത്തെത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് ആദര്‍ശം പഠിപ്പിക്കാന്‍ ഇവരാരാണെന്നെ തരത്തിലുള്ള രൂക്ഷമായ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയടക്കം സുന്നിനേതാക്കളുടെ പ്രതികരണം.
അന്തരിച്ച പാണക്കാട് ഹൈദലി തങ്ങള്‍ വഹാബിസത്തിനെതിരെ നേരത്തെ നടത്തിയ പ്രസംഗവും സുന്നി നേതാക്കള്‍ പങ്കുവെക്കുന്നു.

സ്വാദിഖലി തങ്ങളുടെ അനുജനായ അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!