അരിയല്ലൂരില്‍ നാട്ടുപച്ച കാര്‍ഷിക വിപണി ഉല്‍ഘാടനം ചെയ്തു

അരിയല്ലൂര്‍:പ്രദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുന്നതിനായി കര്‍ഷ സംഘം അരിയല്ലൂര്‍ വില്ലേജ് കമ്മറ്റി ആരംഭിച്ച കാര്‍ഷിക വിപണി ‘നാട്ടുപച്ച’കര്‍ഷകക്ഷേമ നിധി ബോര്‍ഡ് അംഗം
വി.എം ഷൗക്കത്ത് ഉല്‍ഘാടനം ചെയ്തു.നാട്ടില്‍ വിളയുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇവിടെ വിപണി ഒരുക്കുന്നുണ്ട്.
നാടന്‍ കോഴിമുട്ട, പഴം, പച്ചക്കറികള്‍, ഫലവൃക്ഷ തൈകള്‍, കുരുമുളക്, തേങ്ങ, അടക്ക, തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സാമ്പത്തിക മിച്ചം കിട്ടുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

നാട്ടുപച്ചയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മഞ്ഞള്‍ ഗ്രാമം എന്നതാണ് മറ്റൊരു പദ്ധതി .മഞ്ഞള്‍ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ മഞ്ഞള്‍ വിത്ത് വിതരണം ചെയ്ത് കര്‍ഷകരില്‍ നിന്ന് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മഞ്ഞള്‍ ശേഖരിച്ച് പൊടിയാക്കി വിതരണം ചെയ്യും.ശുദ്ധമായതും ഗുണമേന്‍മയുള്ളതുമായ മഞ്ഞള്‍പ്പൊടി പ്രദേശത്തു തന്നെ വിതരണം ചെയ്യും. ഇടവിള കൃഷി പ്രോത്സാഹിപ്പിക്കു ക, കര്‍ഷകര്‍ക്ക് വിപണി ഉറപ്പു വരുത്തുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷ്യങ്ങളാണ്.

പദ്ധതിയുടെ റിപ്പോര്‍ട്ട് വിനയന്‍ പാറേല്‍ അവതരിപ്പിച്ചു. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഉല്‍ഘാടനം ഒ.ശോഭ യില്‍ നിന്ന് പയര്‍ സ്വീകരിച്ചു കൊണ്ട് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.വിപണനോല്‍ഘാടനം കര്‍ഷകസംഘം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി മത്തായി യോഹന്നാന്‍ ഷീലാമ ജോണിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാര്‍,പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ.രാധ,വാര്‍ഡ് മെമ്പര്‍ ഉഷ.സി,വി.പി സോമസുന്ദരന്‍, , ടി. പ്രഭാകരന്‍, ടി.വി രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകസംഘം അരിയല്ലൂര്‍ വില്ലേജ് സെക്രട്ടറി ഇ അനീഷ് സ്വാഗതവും അജയ് കുമാര്‍ കെ.ടി നന്ദിയും പറഞ്ഞു. കര്‍ഷക സംഘം പ്രസിഡന്റ് സി ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

 

 

Share news
error: Content is protected !!
Scroll to Top