ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. താരത്തിന് നിസാര പരിക്കേറ്റു. ഉടന്‍ തന്നെ അപകടത്തില്‍ പരുക്കേറ്റ മലൈകയുള്‍പ്പെടെയുള്ളവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു. ആര്‍ക്കും ഗുരുതര പരുക്കുകളില്ല. അവര്‍ പരിശോധനകള്‍ക്കുശേഷം ആശുപത്രിവിട്ടു.
പൂനെയിലെ ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ഖആലാപുര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.
മലൈകയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും നിലവില്‍ ഒബ്‌സര്‍വേഷനിലാണെന്നും മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറ അറിയിച്ചു.
ദില്‍സേയിലെ ‘ചയ്യ ചയ്യ’, ദബാംഗിലെ ‘മുന്നി ബദ്‌നാം’ എന്നിങ്ങനെയുള്ള ഹിറ്റ് ഗാനങ്ങളിലൂടെയാണ് മലൈക ശ്രദ്ധേയയായത്.




