Section

malabari-logo-mobile

സഭ്യത പരിശോധിക്കാൻ ‘ചുരുളി ‘ സിനിമ കാണാൻ പോലീസ് ; സമിതി രൂപീകരിച്ചു

HIGHLIGHTS : Police to watch 'Churuli' movie to check decency; The committee was formed

തിരുവനന്തപുരം : ഹൈക്കോടതി നിർദേശത്തെ തുടർന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്ന പരാതിയെ തുടർന്നാണ് നിർദ്ദേശം. പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടതഅനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്.

എഡിജിപി പത്മകുമാർ തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ് തിരുവനന്തപുരം സിറ്റി അഡ്മിൻഎ സി പി എ നസീം ടീം എന്നിവ ആരാണ് റിപ്പോർട്ട് സമർപ്പിക്കാൻ സിനിമ കാണുന്നത്. ഇവർ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതി കൈമാറും.

sameeksha-malabarinews

ചുരുളി പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിട്ടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ് എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

സിനിമ എന്നത് സംവിധായകൻറെ ആവിഷ്കാര സ്വാതന്ത്ര്യം ആണ് അതിൽ കോടതി കൈകടത്താൻ സാധിക്കില്ല സിനിമ സംവിധായകൻ സൃഷ്ടിയാണ് സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട് ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!