കോഴിക്കോട് കളക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിതെരുവില്‍ കട തുറന്ന വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസറുദ്ധീനെതിരെ കേസ്.
ഇന്ന് രാവിലെയാണ് മിഠായിതെരുവിലെ കോസ്‌മെറ്റിക്‌സ് വില്‍ക്കുന്ന നസറുദ്ധീന്റെ കട അദ്ദേഹം തന്നെ നേരിട്ടെത്തി തുറന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് കട അപ്പിച്ചു. തുടര്‍ന്ന് നസറുദ്ധീനടക്കം അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുയായിരുന്നു.
മിഠായിതെരുവിലും വലിയങ്ങാടിയിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാനാണ് അനുമതി. മിഠായിതെരുപോലുള്ള കൂടുതല്‍ കടകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങള്‍ ഷോപ്പിങ് മാളുകളുടെ പരിധിയില്‍ പെടുത്തി തുറക്കരുതെന്നാണ് കളക്ടര്‍ ഉത്തരവിട്ടത്.




