പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

HIGHLIGHTS : Police take 5 suspects into custody in Perinthalmanna gold heist

പെരിന്തല്‍മണ്ണ : കെഎം ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് സ്വ ര്‍ണം കവര്‍ന്ന സംഭവത്തില്‍ ് അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാ ഴ്ച കോടതിയില്‍ ഹാജരാക്കിയ ഒമ്പതുപേരില്‍ തൃശൂര്‍ സ്വദേശി കളായ പാട്ടുരായ്ക്കല്‍ കുറിയേട ത്ത് മനയില്‍ അര്‍ജുന്‍ (29), ആലപ്പാറ പയ്യംകോട്ടില്‍ സതീ ശ് (46), കണ്ണറ കഞ്ഞിക്കാവില്‍ ലിസണ്‍ (31), കൊട്ടിയാട്ടില്‍ സലീഷ് (35), പട്ടത്ത് മിഥുന്‍ (അപ്പു 37) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

കേസില്‍ ആദ്യം റിമാന്‍ഡി ലായ നാലുപേരില്‍ ആശാരിക്ക ണ്ടിയില്‍ പ്രഭിന്‍ ലാല്‍ (29), കുത്തുപറമ്പ് പാട്യം പത്തായക്കു ന്ന് ശ്രീരാജ് വീട്ടില്‍ നിഖില്‍ രാജ് (35) എന്നിവരെ മുന്ന് ദിവസംമു പൊലീസ് കസ്റ്റഡിയില്‍ വിട്ടി രുന്നു.
സ്വര്‍ണക്കവര്‍ച്ചയ്ക്കുശേഷം 21ന് രാത്രി പ്രതികള്‍ താമസിച്ച ത് തൃശൂര്‍ ജുബിലി മിഷനുസമീപ ത്തെ മിഥുന്റെ വീട്ടിലാണ്.

sameeksha-malabarinews

പയ്യം കോട്ടില്‍ സതീശാണ് സ്വര്‍ണം ഉരുക്കി കട്ടിയാക്കിയത്. സ്വര്‍ണ ക്കടയില്‍ ജോലിചെയ്യുന്ന ലി സണ്‍ ആണ് ഒരുസ്വര്‍ണക്കട്ടി വി ല്‍ക്കാന്‍ സഹായിച്ചത്. വില്‍ പ്പന നടത്തിയതുള്‍പ്പെടെ സ്വര്‍ ണം കണ്ടെടുക്കാന്‍ ബുധനാഴ്ച പ്രതികളുമായി പൊലീസ് തൃശു രിലേക്ക് പോകുമെന്നാണ് വിവ രം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!