റെയില്‍വേ ലൈനിലെ മരംമുറിക്കുന്നതിനിടെ കരാര്‍ തൊഴിലാളിക്ക് പരിക്കേറ്റു

HIGHLIGHTS : Contract worker injured while cutting trees on railway line

പെരിന്തല്‍മണ്ണ : റെയില്‍വേ ലൈനിലെ മരംമുറി ക്കുന്നതിനിടെ കരാര്‍ തൊഴിലാ ളിക്ക് ഗുരുതര പരിക്ക്. മരത്തില്‍ കുരുങ്ങിനിന്ന തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷിച്ചു. റെയില്‍വേയുടെ ലൈനില്‍ വല മ്പൂര്‍ കുന്നത്ത് പടിയില്‍ ചൊവ്വ പകല്‍ പന്ത്രണ്ടരയോടെയാണ് അപകടം. മരങ്ങള്‍ മുറിക്കുന്നതിനിടെ റെയില്‍വേയുടെ കരാര്‍ തൊ ഴിലാളി തമിഴ്നാട് തേനി സ്വദേശി പാണ്ഡ്യരാജി (35)നാണ് പരിക്കേറ്റത്.

മരംമുറിക്കുന്നതിനിടെ കൊമ്പ് തലയില്‍ അടിക്കുകയും രക്തംവാര്‍ ന്ന് ബോധരഹിതനായി മരത്തില്‍ കു ടുങ്ങിക്കിടക്കുകയുമായിരുന്നു. പെരി ന്തല്‍മണ്ണ അഗ്‌നിരക്ഷാ സേനാംഗ ങ്ങള്‍ മരത്തില്‍ കയറി നെറ്റും റോ പ്പും ഉപയോഗിച്ച് താഴെയിറക്കിയാണ് ഇയാളെ ആശുപത്രിയില്‍ എത്തി ച്ചത്.

sameeksha-malabarinews

സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാ ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനി, ഡ്രൈവര്‍ രജീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രാംദാസ്, കിഷോര്‍, അര്‍ജുന്‍ അര വിന്ദ്, ഹര്‍ഷാദ്, ബാബുരാജ്, മുരളീ ധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തന ത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!