‘നിയമം പാലിക്കണം’: എ.ആര്‍ റഹ്‌മാന്റെ സംഗീത നിശ നിര്‍ത്തിവെപ്പിച്ച് പൊലീസ്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ സംഗീത പരിപാടി ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പൂനെ പൊലീസ്. പൂനെ രാജാ ബഹാദൂര്‍ മില്‍ റോഡിലെ ദ മില്‍സില്‍ ഫീഡിംഗ് സ്മൈല്‍സും 2 ബിഎച്ച്കെയും സംഘടിപ്പിച്ച സംഗീത നിശയാണ് രാത്രി പത്തുമണിവരെ നല്‍കിയ സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്.

ഞായറാഴ്ചയാണ് സംഭവം. എആര്‍ റഹ്‌മാന്‍ ഗാനം ആലപിക്കുന്ന സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേജില്‍ കയറി തന്റെ വാച്ച് കാണിച്ച് രാത്രി 10 മണിക്കുള്ള സമയപരിധി ചൂണ്ടിക്കാണിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

എന്നാല്‍ സംഗീത നിശ ഇടയ്ക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുപ്രിം കോടതിയുടെ ഉത്തരവിന് അനുസൃതമായി രാത്രി 10 മണിക്ക് ശേഷം സംഗീത പരിപാടി അനുവദിക്കില്ലെന്ന് പൂനെ സിറ്റി പൊലീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. രാത്രി 10 മണി കഴിഞ്ഞ് കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷോ അവസാനിപ്പിച്ച് നിയമം പാലിക്കാന്‍ പരിപാടിയുടെ സംഘാടകാരോട് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു, തുടര്‍ന്ന് സംഘാടകര്‍ പൊലീസുമായി സഹകരിച്ച് പരിപാടി അവസാനിപ്പിച്ചുവെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top