മുതിര്‍ന്ന സി.പി.എം. നേതാവും ആലത്തൂര്‍ മുന്‍ എം.എല്‍.എയുമായിരുന്ന എം. ചന്ദ്രന്‍ അന്തരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് എം ചന്ദ്രന്‍ (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതല്‍ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ കാലമായി അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എം. കൃഷ്ണന്റെയും കെ.പി. അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15-നാണ് ജനനം. കെ. കോമളവല്ലിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top