പോലീസ്‌ സ്റ്റേഷനിലെത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറിയ പോലീസുകാരനെ സ്ഥലം മാറ്റി

തിരുവനന്തപുരം:  പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ പിതാവിനെ മകളുടെ മുന്നില്‍ വെച്ച്‌ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സ്‌റ്റേഷനില്‍ വെച്ച്‌ പോലീസ്‌ ഉദ്യോഗ്‌സഥന്‍ അപമര്യാദയായി പെരുമാറുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സംസ്ഥാന പോലീസ്‌ മേധാവി ഉത്തരിവിട്ടു. തിരുവനന്തപുരം റെയിഞ്ച്‌ ഡിഐജിക്കാണ്‌ അന്വേഷണ ചുമതല.

നെയ്യാര്‍ഡാം പോലീസ്‌ സ്‌റ്റേഷനിലാണ്‌ സംഭവം നടന്നത്‌. സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെതിരെയാണ്‌ അടിയന്തരമായി നടപടിയെടുത്തിരിക്കുന്നത്‌. ഇയാളെ ഇടുക്കിയിലേക്കാണ്‌ സ്ഥലം മാറ്റിയത്‌.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സ്റ്റേഷന്റെ വരാന്തയില്‍ വെച്ച്‌ ഈ പോലീസ്‌ ഉദ്യോഗ്‌സ്ഥന്‍ സ്‌റ്റേഷനിലെത്തിയ സുദേവന്‍ എന്നയാളോട്‌ മോശമായി പ്രതികരിക്കുന്ന ദൃശ്യങ്‌ളാണ്‌ ഉള്ളത്‌. ഈ സമയത്ത്‌ ഇയാളുടെ മകളും ഒപ്പമുണ്ടായിരുന്നു. ആരോ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌. പോലീസുകാരന്‍ സുഗതന്‍ മദ്യപിച്ചിട്ടുണ്ടെന്ന്‌ ആക്ഷേപിച്ചതായും പറയുന്നുണ്ട്‌.

സംഭവത്തില്‍ ഗുരുതരവീഴ്‌ചയുണ്ടായതായി ആണ്‌ പ്രാഥമിക നിഗമനം. പരാതിക്കാരോട്‌ മോശമായാണ്‌ പെരുമാറിയതെന്ന്‌ വീഡിയോ ദൃശ്യങ്ങില്‍ വ്യക്തമാകുന്നുണ്ടെന്നും. ഒരു സ്‌ത്രീ കൂടയുണ്ടായിട്ടുകൂടി ആ സമയങ്ങളില്‍ പാലിക്കേണ്ട മാന്യത പാലിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top