Section

malabari-logo-mobile

കര്‍ഷകരെ ജയിലിലടക്കാന്‍ സ്‌റ്റേഡിയം വിട്ടുകൊടുക്കില്ല: ഡല്‍ഹി സര്‍ക്കാര്‍

HIGHLIGHTS : The stadium will not be left to imprison farmers: Delhi govt

ദില്ലി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യത് പാര്‍പ്പിക്കാനായി ദില്ലിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പോലീസിന്റെ ആവശ്യം നിഷേധിച്ച് ആംആദ്മി സര്‍ക്കാര്‍.കര്‍ഷകരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനായി സ്റ്റേഡിയം വിട്ടുനല്‍കില്ലെന്നാണ് സര്‍ക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ചിനു നേരെ വീണ്ടും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രക്ഷോഭകരെ ഇന്നുംഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് പോലീസ് നിലപാട്.

sameeksha-malabarinews

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ് , ഹരിയാന, ഉത്തരാഖണ്ഡ്,രാജസ്ഥാന്‍,കേരളം,പഞ്ചാബ് എന്നിവിടങ്ങളിലുള്ള കര്‍ഷകരാണ് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. കാല്‍നടയായും ട്രക്കുകളിലും മറ്റുമായി ആയിരകണക്കിന് കര്‍ഷകരാണ് ഈ സമരത്തിനായി ഒത്തുകൂടിയിരിക്കുന്നത്.
കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!