Section

malabari-logo-mobile

‘മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ നിയോഗിക്കരുത്’; ആവശ്യം ഉന്നയിച്ച് പൊലീസ് അസോസിയേഷന്‍

HIGHLIGHTS : 'Police should no longer be assigned to religious ceremonies'; The police association raised the demand

തിരുവനന്തപുരം: മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. പൊലീസുകാരില്‍ നിന്ന് മത ചടങ്ങുകള്‍ക്കുള്ള നിര്‍ബന്ധിത പിരിവ് അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളില്‍ നിന്ന് മുക്തരാകണം.

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം.

sameeksha-malabarinews

പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായ പ്രതിഷേധങ്ങള്‍ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മര്‍ദ്ദിച്ചുമുളള സമരത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പിന്‍മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!