HIGHLIGHTS : Wisdom Youth District Conference will be held tomorrow in Thalapara

വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും വ്യാപകമായികൊണ്ടിരിക്കുന്ന സമൂഹത്തില്‍ മതത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങളുടെ പ്രയോക്താക്കളായി മാറാന്‍ യുവ സമൂഹത്തെ പ്രേരിപ്പിക്കുക, മത, മൂല്യ നിരാസ ചിന്തകളില്‍ നിന്നും അരാജകത്വത്തിലേക്ക്‌നയിക്കുന്ന സ്വതന്ത്ര വാദങ്ങള്‍, ലൈംഗിക അ രാജകത്വം, ലഹരി ആത്മീയ തീവ്രത, തുടങ്ങിയവയില്‍ നിന്നും യുവ സമൂഹത്തെ മോചിപ്പിക്കാന്‍ യുവാക്കളുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തുക തുടങ്ങിയവ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്.
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കല്‍ അധ്യക്ഷത വഹിക്കും. വിസ്ഡം ഹെല്‍ത്ത് കെയര്‍ ജനറല്‍ സെക്രട്ടറി പി.എം ഷാഹുല്‍ ഹമീദ്, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അസ്ഹര്‍ അബ്ദുറസാഖ് സംസാരിക്കും. നവോഥാനം: ത്യാഗവും ചരിത്രവും, ഫാസിസം. പ്രതിരോധം ജിഹാദ്, ഇസ്ലാമിക പാഠങ്ങള്‍, ജന്റര്‍ ന്യൂട്ടര്‍: സ്വാതന്ത്ര വാദങ്ങള്‍ വിശ്വാസികളുടെ നിലപാട്, വിദ്യാര്‍ത്ഥി സമൂഹം ഓണ്‍ലൈന്‍ ചതിക്കുഴികള്‍, ഫാഷിസം. പ്രതിരോധവും രാഷ്ട്രീയ പരിഹാരങ്ങളും, ലഹരി വിമുക്തി എങ്ങിനെ സാധ്യമാക്കാം, കുടുംബം: ആത്മ വിശുദ്ധിക്ക്, ഖുര്‍ആന്‍ പഠനവും പ്രയോഗവും, ജീവിത വിജയം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പണ്ഡിതന്മാരായ ജാമിഅ അല്‍ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, മുജാഹിദ് ബാലുശേരി ഹാരിസ് ബിനു, സലീം നിഷാദ് സലഫി, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, ഹംസ മദീനി, താജുദ്ധീന്‍ സ്വലാഹി യാസര്‍ സ്വലാഹി ചെമ്പ്ര സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.സി.സി ഹമീദ്, ഹനീഫ അക്കര, എം.ടി റഹ്മതുള്ള, അന്‍വര്‍ കാരാട്ട് സംബന്ധിച്ചു.
