പിസി ജോര്‍ജ്ജിന്റെ വീട്ടില്‍ പോലീസ് പരിശോധന

പൂഞ്ഞാര്‍:വിദ്വേഷ പ്രസംഗം നടത്തിയ കേസിന് പിന്നാലെ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചി ഡിസിപി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പരിശോധന. പി.സി ജോര്‍ജ്ജ് വീട്ടിലില്ലെന്നാണ് വിവരം.

വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.കേസില്‍ എണ്‍പത് ശതമാനം അന്വേഷണം പൂര്‍ത്തിയാതായും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

അതെസമയം പോലീസ് ഇപ്പോഴും പിസി ജോര്‍ജിന്റെ വീട്ടില്‍ ക്യാമ്പ് ചെയ്യുകയാണ്.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്.തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം അനല്‍കിയിരുന്നു.വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയ സാഹചര്യത്തിലാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top