തൊഴിലവസരം

അതിഥി അധ്യാപക നിയമനം

മങ്കട ഗവ.കോളജില്‍ വിവിധ  വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള , കോഴിക്കോട് കോളജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികക്ക് വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. മെയ് 24ന് രാവിലെ 10ന് സൈക്കോളജി വിഷയത്തില്‍ അഭിമുഖം നടത്തും. ഹിസ്റ്ററി വിഷയത്തില്‍ മെയ് 25ന് രാവിലെ 10നാണ് അഭിമുഖം.പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനും ഇക്കണോമിക്‌സിലും ഫിസിയോളജിയിലും മെയ് 26ന് രാവിലെ 10ന്  അഭിമുഖം നടക്കും. സ്റ്റാറ്റിസ്റ്റിക്‌സില്‍ മെയ് 26ന് പകല്‍ 12നാണ് അഭിമുഖം.  മെയ് 27ന് രാവിലെ 10ന് ബി.ബി.ബി, ഉറുദു മെയ് 30ന് കമ്പ്യൂട്ടര്‍ സയന്‍സ് പകല്‍ 12ന് മാത്തമാറ്റിക്‌സ് വിഷയങ്ങളിലും നിയമന അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04933202135.

അതിഥി അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളജില്‍ ജ്യോഗ്രഫി, സ്റ്റാറ്റിറ്റിക്‌സ്, മലയാളം വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജ്യോഗ്രഫി വിഷയത്തില്‍
മെയ് 26ന് രാവിലെ 10നും സ്റ്റാറ്റിസ്റ്റിക്‌സില്‍  ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടത്തും.  മലയാളം വിഷയത്തില്‍ മെയ്  27ന് രാവിലെ 10നാണ് നിയമന അഭിമുഖം.  കോളജ് വിദ്യാഭ്യാസ വകുപ്പ് ,കോഴിക്കോട്  ഉപവകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ്, പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഫോണ്‍: 0493 1260332.

കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം

ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടപ്പാക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടത്തുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ താമസിക്കുന്ന കുടുംബശ്രീ അംഗങ്ങളായിരിക്കണം. അടിസ്ഥാന യോഗ്യത പ്ലസ്ടു ( കമ്പ്യൂട്ടര്‍ പരിജ്ഞാനം-എം.എസ് ഓഫീസ് നിര്‍ബന്ധം). സാമൂഹിക വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.  (കുടുംബശ്രീ പ്രവൃത്തി പരിചയം പരിഗണിക്കും). ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കുടുംബശ്രീ പ്രവൃത്തി പരിചയവും അധിക യോഗ്യതയായി കണക്കാക്കും. പ്രായ പരിധി 40 വയസ്സ് ( വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിയില്‍ 40 വയസ്സ് അധികരിക്കാന്‍ പാടില്ല). പ്രതിമാസ വേതനം-12000 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പ്പര്യമുള്ളവര്‍ മെയ് 31ന് വൈകീട്ട് അഞ്ചിനകം വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷനിലോ പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9946105784.

താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ വിശ്വകർമ്മ വിഭാഗത്തിൽ ഫിറ്റർ ഓൺ കോൺട്രാക്ട് (വനിതകളും അംഗപരിമിതരും അപേക്ഷിക്കേണ്ടതില്ല) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എ.ടി.ഐ ഫിറ്റർ ട്രേഡും ഫിറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 01.01.2022 ന് മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം: പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Share news
error: Content is protected !!
Scroll to Top