തേഞ്ഞിപ്പലത്ത് 5 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തേഞ്ഞിപ്പലം:തേഞ്ഞിപ്പലത്തും പരിസര പ്രദേശങ്ങളിലും
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്പന നടത്തി വന്ന ആള്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ ബിര്‍ ബും സ്വദേശി ഹസി ബുള്‍ ഷേക്ക് (44) ആണ് പിടിയിലായതി. ഇയാളില്‍ നിന്നും അഞ്ച് കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.

തേഞ്ഞിപ്പാലം എസ്‌ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തില്‍ DANSAF ടീം അംഗങ്ങളാണ് കഞ്ചാവ് പിടികൂടി.യത്.തേഞ്ഞിപ്പാലം കാക്കഞ്ചേരിയില്‍ വച്ചാണ് ഇന്നലെ രാത്രി ഇയാളെ പിടികൂടിയത്.

DANSAF അംഗങ്ങളായ സത്യനാഥന്‍ മനാട്ട്,അബ്ദുള്‍ അസീസ് കെ. ശശി കെ,ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ്, രതീഷ് എന്നിവരും എഎസ്‌ഐ രവീന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.2 ദിവസം മുന്‍പ് കഞ്ചാവുമായി രണ്ടു പേരെ കൊണ്ടോട്ടിയില്‍ നിന്നും അരീക്കോടു നിന്നും പിടികൂടിയിരുന്നു.

Share news
error: Content is protected !!
Scroll to Top