മലപ്പുറം ജില്ലയിൽ ക്വാറി ഖനന പ്രവർത്തനങ്ങൾ തുടരാം

മലപ്പുറം :ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചതിനാൽ പൂർണമായും നിർത്തലാക്കിയ ക്വാറി ഖനന പ്രവർത്തനങ്ങൾ, മലയോര, തീരദേശ പ്രദേശ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ നിലവിൽ യെല്ലോ അലർട് ആയതിനാൽ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ വി. ആർ പ്രേം കുമാർ അറിയിച്ചു.

ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന അവസരത്തിൽ ക്വാറി ഖനന പ്രവർത്തനങ്ങൾക്ക്‌ വിലക്ക് ഏർപ്പെടുത്തുമെന്നും മലയോര,തീര
പ്രദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top