HIGHLIGHTS : Calicut University News; EMS Chair Lecture

‘പ്രൊഫ. ഐജാസ് അഹമ്മദും ഇന്ത്യന്‍ ഇടതുപക്ഷവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ സെമിനാര്‍ നടത്തുന്നു. 24-ന് വൈകീട്ട് 3 മണിക്ക് ചെയര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. പി.കെ. പോക്കര്‍ മുഖ്യ പ്രഭാഷണം നടത്തും.
സര്‍വകലാശാലാ പാര്‍ക്ക് അടച്ചു

നവീകരണ പ്രവൃത്തികളും കാലവര്‍ഷവും കണക്കിലെടുത്ത് മെയ് 21 മുതല്‍ ജൂണ്‍ 30 വരെ സര്‍വകലാശാലാ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 30 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ക്ക് േേവു:െ/െേ/ൗറലി.tuീര.മര.ശി, 0494 2400288, 2407356
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍/ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.