ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിഴിഞ്ഞം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ശ്രീജിത്ത്(38) ആണ് മരിച്ചത്.

സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തിരുനെല്‍വേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദര്‍ശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തിരുനെല്‍വേലി സ്വദേശികള്‍ സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. മുക്കോല കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനിടയിലാണ് അപകടം സംഭവിച്ചത്.

ഡ്യൂട്ടികഴിഞ്ഞ് ബൈക്കില്‍ കാഞ്ഞിരംകുളത്തെ വീട്ടിലേക്ക് പോകുകയായിരുന്നു ശ്രീജിത്ത്. കാഞ്ഞിരംകുളം വലിയവിള പ്ലാവ്‌നിന്ന പുത്തന്‍വീട്ടില്‍ ശ്രീനിവാസന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കള്‍:ആരാധ്യ, ആദി.

Share news
error: Content is protected !!
Scroll to Top