സജി ചെറിയാന്‍ രാജി വെക്കേണ്ടെന്ന് സിപിഐഎം

HIGHLIGHTS : CPM says Saji Cherian should not resign

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടെതില്ലെന്ന നിലപാടില്‍ സിപിഎം. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.

കേസില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനും നിയമോപദേശം തേടാനും പാര്‍ട്ടി നിര്‍ദേശിച്ചു.സജി ചെറിയാന്‍ മന്ത്രിയായി തുടരുന്നതില്‍ ധാര്‍മികമായ പ്രശ്‌നമില്ലെന്നും വിഷയത്തില്‍ സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

sameeksha-malabarinews

സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗക്കേസുമായി പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി തള്ളിയത്.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പളളിയില്‍ സിപിഐഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!