താനൂരില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

താനൂര്‍: താനൂര്‍ ദേവധാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നിറമരുതൂര്‍ മംഗലത്ത് അബ്ദുള്‍ നസീറിന്റെ മകള്‍ ഫാത്തിമ ഷഹദ (16) , താനൂര്‍ മഠത്തില്‍ റോഡ് മലപ്പുറത്ത്കാരന്‍ പ്രകാശന്റെ മകള്‍ അശ്വതി (16) എന്നിവരെയാണ് കാണാതായത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ ഇരുവരും പഠനത്തില്‍ സവിശേഷ സഹായം ആവശ്യമുള്ള വിഭാഗത്തില്‍ പെട്ട കുട്ടികളാണ്. ഇവര്‍ക്കുള്ള പ്രത്യേക പരീക്ഷ സ്‌കൂളില്‍ നടക്കുന്നതിനിടെ പരീക്ഷക്കെന്ന പേരിലാണ് ഇരുവരും വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ സ്‌കൂളില്‍ എത്താതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബെല്‍ നമ്പറുകള്‍ സ്വിച്ച് ഓഫായ നിലയിലാണുള്ളത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെയാണ് സ്‌കൂള്‍ പരിസരത്ത് നിന്നും ഇവരെ കാണാതാകുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാണാതായ സമയത്ത് ഇവരുടെ രണ്ടു പേരുടെയും ഫോണിലേക്ക് പൊതുവായി വന്ന ഒരു മൊബൈല്‍ നമ്പര്‍ ഉടമയെയും കാണാതായിട്ടുണ്ട്.

ഇയാള്‍ക്ക് ഇവരുടെ തിരോധാനവുമായി ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അവസാനമായി ഇവരുടെ മൊബെല്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമായത് കോഴിക്കോട് ഭാഗത്തു വെച്ചാണെന്നാണ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ലഭിക്കുന്ന സൂചനയെന്നാണറിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top