HIGHLIGHTS : Massive drug bust in Tanur; Two arrested
താനൂര്‍: താനൂരില്‍ വന്‍ ലഹരി വേട്ട. രണ്ടുപേര്‍ പിടിയില്‍. മാരക മയക്കുമരുനായ എംഡിഎംഎയും കഞ്ചാവുമാണ് താനൂര്‍ പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒഴൂര്‍ ഹാജിപ്പടിയില്‍ നിന്നും താനൂര്‍ സ്വദേശി ചാത്തനകത്ത് അബ്ദുല്‍ മനാഫി (27) നെയാണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടിയത്.
ഇയാളില്‍ നിന്നും 9.12 ഗ്രാം എംഡിഎംഎയു നാല് ഗ്രാം കഞ്ചാവും പിടികൂടി. ഹാജിപടിയിലെ ജെന്റ്‌സ് ഷോപ്പിന് സമീപം വച്ചാണ് ഇയാള്‍ പിടിയിലായത്. പൊലീസ് പിടികൂടിയ ഉടന്‍ ഇയാള്‍ പോലിസിനും നാട്ടുകാര്‍ക്കുമെതിരെ കയര്‍ക്കുകയും ചെയ്തു. ചെറിയ പൊതികളാക്കി വില്‍പ്പനയ്ക്കായി തയ്യാറാക്കിയ നിലയിലായിരുന്നു മയക്കുമരുന്ന്. ഇയാള്‍ ഉപയോഗിക്കുന്ന കാറില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
താനാളൂര്‍ സ്വദേശി കുന്നത്ത് ശിഹാബുദ്ധിനെ (39)യാണ് വില്‍പ്പനക്കിടെ കഞ്ചാവുമായി പിടികൂടിയത്. ഇയാളില്‍ നിന്നും 100 ഗ്രാമം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ച മൂന്ന് പേരെയും പൊലീസ് പിടികൂടി.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി ഹണ്ട് എന്ന ലഹരിവേട്ടയുടെ ഭാഗമായി താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടന്ന് താനൂര്‍ സി .ഐ ടോണി ജെ മറ്റം എസ്‌ഐ എന്‍ ആര്‍ സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലാവുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു