പരപ്പനങ്ങാടി നഗരസഭ രാത്രികാല പരിശോധന ഊര്‍ജ്ജിതമാക്കി

HIGHLIGHTS : Parappanangadi Municipality has intensified nighttime inspections

പരപ്പനങ്ങാടി നഗരസഭ രാത്രികാല പരിശോധന ഊര്‍ജ്ജിതമാക്കി.
റംസാന്‍ മാസത്തില്‍ പ്രത്യകമായി തുറന്ന തട്ടു കടകളിലും, ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും നഗരസഭാ ആരോഗ്യ വിഭാഗവും, നെടുവ, പരപ്പനങ്ങാടി പി എച്ച് സി കളിലെ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി.

ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു,വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഉപ്പിലിട്ടത് ചൊരണ്ടി ഐസ് മുതലായവ വില്‍ക്കുന്നത് അനുവദിക്കില്ലെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

പരിശോധനയില്‍ നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ജയചന്ദ്രന്‍ വി ആര്‍. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ വിനോദ് ഗോപാലകൃഷ്ണന്‍, റാഷിദ്, നെടുവ സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ്, പരപ്പനങ്ങാടി പി എച്ച് സി യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ മോളി ,ശ്രീജ നഗരസഭാ ജീവനക്കാരന്‍ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!