മാവൂര്‍ റോഡ് നവീകരണത്തിന് 4.5 കോടിയുടെ ഭരണാനുമതി

HIGHLIGHTS : Administrative approval of Rs. 4.5 crore for Mavoor road renovation

മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡില്‍ കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. നേരത്തെ അനുവദിച്ച 4 കോടി രൂപ വിനിയോഗിച്ച് മെഡിക്കല്‍ കോളജ് മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുള്ള ഭാഗം നവീകരണ പ്രവൃത്തിയും 1 കോടി രൂപ ചെലവില്‍ കുറ്റിക്കാട്ടൂര്‍ ടൗണ്‍ നവീകരണവും പൂര്‍ത്തിയായി വരികയാണ്.

കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള പ്രവൃത്തിക്ക് അനുവദിച്ച 4.5 കോടി രൂപക്ക് പുറമെ കോട്ടായിത്താഴം- പള്ളിത്താഴം റോഡിന് 4.7 കോടി രൂപയും, തെങ്ങിലക്കടവ് കണ്ണിപറമ്പ്- കൈത്തുട്ടിമുക്കില്‍ റോഡിന് 90 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇപ്പോള്‍ ഭരണാനുമതിയായ മൂന്ന് പ്രവൃത്തികളും ആരംഭിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!