സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലീസ് പരിശോധന

വേങ്ങര: സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലീസ് പരിശോധന നടത്തി. ഹാന്‍സ്, സിഗററ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടികൂടി. രണ്ട് ദിവസത്തിനിടെ 43 കടകളിലാണ് പരിശോധന നടത്തിയത്.

വേങ്ങര മാര്‍ക്കറ്റ് റോഡ്, പറപ്പൂര്‍ മുണ്ടോത്ത് പറമ്പ്, ഇരിങ്ങല്ലൂര്‍ വൈദ്യര്‍പടി എന്നിവടങ്ങളിലെ ഓരോന്നുവീതം കച്ചവടക്കാര്‍ക്കെതിരെ കേസെടുത്തു.

എസ്എച്ച്ഒ, ആര്‍ രാജേന്ദ്രന്‍ നായര്‍, പ്രൊബേഷന്‍ എസ്‌ഐ നിര്‍മ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top