കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

HIGHLIGHTS : Attempt to kidnap children: Youth arrested

cite

പനങ്ങാട് : ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്കുനേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ ചെറുപറമ്പില്‍ സുധീഷാണ് (28) പനങ്ങാട് പൊലീസിന്റെ പിടിയിലായത്.

നാലാം ക്ലാസ് വിദ്യാര്‍ഥികളെ കഴിഞ്ഞ ബുധന്‍ വൈകിട്ട് ആറരയോടെ സ്‌കൂട്ടറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് പനങ്ങാട് പൊലീസിന് കുടുംബം പരാതി നല്‍കിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് 39 സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ സ്‌കൂട്ടറിലെത്തി നഗ്‌നത പ്രദര്‍ശനം നടത്തുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തുന്നതുമെല്ലാം ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

പനങ്ങാട് ഇന്‍സ്‌പെക്ടര്‍ സജു ആന്റണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കുരുമുളക് സ്‌പ്രേ അടിച്ച് മോഷണം നടത്തിയതിന് പാലാരിവട്ടം സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!