പുലിയെ കുരുക്കാന്‍ വച്ച കൂട്ടില്‍ തെരുവുനായ

HIGHLIGHTS : A stray dog ​​in a cage used to trap a tiger

cite

ബത്തേരി:പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ കുരുങ്ങിയത് തെരുവു നായ. ബത്തേരി കോട്ടക്കുന്നിലെ പുതുശേരില്‍ പോള്‍ മാത്യുവിന്റെ വീട്ടുവളപ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കുട്ടിലാണ് തിങ്കള്‍ പുലര്‍ച്ചെ നാലിന് തെരുവുനായ അകപ്പെട്ടത്.

നാലു നായ്ക്കള്‍ ഒന്നിച്ചാണ് എത്തിയതെങ്കിലും ഒന്നു മാത്രമാണ് കുട്ടിലിട്ട കോഴികളെ പിടികൂടാന്‍ കയറിയത്. ഷട്ടര്‍ അടയുന്ന ശബ്ദം കേട്ട് പോള്‍ മാത്യു വീടിന് പുറത്തിറങ്ങിയപ്പോള്‍ മൂന്ന് നായ്ക്കള്‍ ഓടിപ്പോകുന്നതാണ് കണ്ടത്.

സിസിടിവി പരിശോധിച്ചപ്പോഴാണ് കൂട്ടിലകപ്പെട്ടത് നായയാണെന്ന് മനസിലായത്. വനപാലകരെ അറിയിച്ച ശേഷം രാവിലെ നായയെ തുറന്നുവിട്ടു.

പുലി ഏഴ് കോഴികളെ പിടികൂടുകയും കൂടിന് സമീപം എത്തുകയും ചെയ്തതോടെയാണ് പോള്‍ മാത്യുവിന്റെ വീട്ടുവളപ്പിലും സെന്റ് ജോസഫ് സ്‌കൂളിന് സമീപവും കൂടുകള്‍ വച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!