പോലീസ് തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, നിശാന്തിനി തിരുവനന്തപുരം ഡിഐജി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആര്‍.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. ജി.സ്പര്‍ജന്‍കുമാറാണ് തിരുവനന്തപുരം കമ്മിഷണര്‍.

ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിയമിച്ചു. ട്രാഫിക്കിന്റെ ചുമതലയും അദ്ദേഹത്തിനാവും.

കെ.സേതുരാമനെ പൊലീസ് അക്കാദമിയില്‍ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചില്‍ നിയമനം കിട്ടി. പ്രമോഷന്‍ ലഭിച്ച നിലവിലെ കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇവിടെ തുടരും.

 

Share news
error: Content is protected !!
Scroll to Top