HIGHLIGHTS : Police arrested 3 people with ganja and hashish oil in Ponnani
മലപ്പുറം: ആന്ധ്രാ പ്രദേശില്‍ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി പൊന്നാനി സ്വദേശികളായ 3 പേര്‍ പോലീസ് പിടിയില്‍. പൊന്നാനി നാരിപ്പറമ്പ് സ്വദേശികളായ തുറക്കല്‍ അസ്‌കര്‍, അയ്യപ്പന്‍കളത്തില്‍ ആഷിക്, പെരുന്തല്ലൂര്‍ സ്വദേശി കണക്കന്നൂര്‍ സല്‍മാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
ആന്‍ഡ്രപ്രദേശില്‍ നിന്നും ജില്ലയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുര്‍ ഡി. വൈ. എസ്. പി, കെ. എം ബിജുവിന്റെ നിര്‍ദേശപ്രകാരം പൊന്നാനി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തില്‍ പൊന്നാനി എസ്. ഐ നവീന്‍ ഷാജ്, എ. എസ്. ഐ പ്രവീണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ അനില്‍ വിശ്വന്‍, സാജുകുമാര്‍, ഉദയന്‍ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷ്, മനു, രഘു എന്നിവരും തിരൂര്‍ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രതികളില്‍ അസ്‌കര്‍ പൊന്നാനി പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്ളയാളും മുന്‍പും മയക്കുമരുന്ന് കേസിലും മോഷണ കേസിലും മാരകായുധം പിടികൂടിയ കേസിലും മറ്റും ഉള്‍പ്പെട്ടയാളുമാണ്. ആഷിക് മോഷണ കേസില്‍ അസ്‌കറിന്റെ കൂട്ടുപ്രതിയും ആണ്.
പിടിയിലായ പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കും. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതല്‍ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നും അവരെകുറിച്ച് അന്വേഷണം നടത്തുന്നതാണ് എന്നും പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു