Section

malabari-logo-mobile

170 വര്‍ഷം പഴക്കമുള്ള മരമുത്തശ്ശിക്ക് സ്‌നേഹാദരവ് നല്‍കി

HIGHLIGHTS : A 170-year-old wooden grandmother was given loving respect

കോഴിക്കോട്: മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് തളിക്ഷേത്രത്തിന് മുന്‍വശത്തെ170 വര്‍ഷം പഴക്കമുള്ള അരയാല്‍ മരത്തിന്, മരമുത്തശ്ശിക്ക് സ്‌നേഹാദരവ് നല്‍കി.

കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭയും, തളി ദേവസ്വം മാനേജര്‍ പി.എം മനോജും ചേര്‍ന്ന് വൃക്ഷത്തെ ആദരിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും കോഴിക്കോട് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും തളി ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

sameeksha-malabarinews

ചടങ്ങില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നജ്മല്‍ അമീന്‍ എം.എന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബൈജു.കെ.കെ, ദിദീഷ്.കെ, പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി കെ.വി.ഗോപീകൃഷ്ണന്‍, ട്രഷറര്‍ ജയകൃഷ്ണന്‍ മാങ്കാവ്, ക്ഷേത്രം ട്രസ്റ്റ് പ്രതിനിധി അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ തളി എ.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!