പോലീസ് നിയമഭേദഗതിയില്‍ ജാഗ്രതക്കുറുവുണ്ടായെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം പോലീസ് നിയിമ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ ജാഗ്രതക്കുറുവണ്ടായെന്ന് സിപിഐഎം സക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍. പാര്‍ട്ടിക്കാണ് ജാഗ്രതക്കുറവുണ്ടായത്. അതുകൊണ്ടാണ് ഓര്‍ഡിനന്‍സ് തിരുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്രനേതൃത്വംകൂടി ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി. പോലീസ്
നിയമഭേദഗതിയില്‍ വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്തത്. നിയമഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നെങ്ങിലും നിയമം തയ്യാറാക്കിയപ്പോള്‍ പിഴവ് വന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

118 എ ഭേദഗതിയാണ് പോലീസ് ആക്ടില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇത് ഇടതു പക്ഷത്തുനിന്നടക്കം വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ഇതേ തുടര്‍ന്ന് സിപിഐഎം കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •