Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut university news

വിദൂര വിദ്യാഭ്യാസം എംഎ/എം.എസ്സി പരീക്ഷാ രജിസ്ട്രേഷന്‍

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എംഎ/എംഎസ്സി ഒന്നാം വര്‍ഷം ഒന്നും രണ്ടും സെമസ്റ്റര്‍ (2016 അഡ്മിഷന്‍ മുതല്‍) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജ്സ്ട്രേഷന്‍ ലിങ്ക് വെബ്സൈറ്റില്‍ .ഡിസംബര്‍ 11 വരെ ഫൈനില്ലാതെയും ഡിസംബര്‍ 15 രെ 170 രൂപ ഫൈനോടെയും ഫീസടച്ച് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം.

sameeksha-malabarinews

എം.എ മലയാളം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാല മലയാള കേരള പഠന വിഭാഗത്തില്‍ എംഎ മലയാളം കോഴ്സിന് എസ്.ടി. , പിഎച് വിഭാഗങ്ങളില്‍ ഓരോ സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നവംബര്‍ 30ന് 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി(പ്രജോതി നികേതന്‍) ഒന്നാം സെമസ്റ്റര്‍ (റഗുലര്‍ 2012 സ്‌കീം 2019 അഡ്മിഷന്‍ മാത്രം) സിയുസിഎസ്എസ്-പിജി നവംബര്‍ 2019 പരീക്ഷകള്‍ 2021 ജനുവരി ആറ് മുതല്‍ നടക്കും.

കാലിക്കറ്റ് സര്‍വ്വകലാശാല മൂന്നാം വര്‍ഷ ബിഫാം (2002 സ്‌കീം) സപ്ലിമെന്ററി (നവംബര്‍ 2019) പരീക്ഷ ഡിസംബര്‍ നാല് മുതല്‍ നടക്കും.

മൂന്നാം വര്‍ഷ ബിഡിഎസ് സപ്ലിമെന്ററി പരീക്ഷ (2008 /2009 അഡ്മിഷന്‍) മാര്‍ച്ച് 2017 പരീക്ഷയും മൂന്നാം വര്‍ഷ ബിഡിഎസ് അഡീഷണല്‍ സ്പെഷ്ല്‍ സപ്ലിമെന്ററി( 2007 സ്‌കീം 2007 അഡ്മിഷനോ അതിന് മുമ്പോ) ഏപ്രില്‍ 2019 പരീക്ഷ ഡിസംബര്‍ രണ്ട് മുതല്‍ നടക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വ്വകലാശലാ എംഎസ്സി മൈക്രോബയോളജി മൂന്നാം സെമസ്റ്റര്‍ സിസിഎസ്എസ് നവംബര്‍ 19 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. എംബിഎ ഹെല്‍ത് കെയര്‍ മാനേജ്മെന്റ് മൂന്നാം സെമസ്റ്റര്‍ സിയുസിഎസ്എസ് ജനുവരി 20 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാല്വേഷന് ഡിസംബര്‍ 11-നകം അപേക്ഷിക്കണം.

ഒന്നാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ് ) നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെയും, ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി നവംബര്‍ 19 പരീക്ഷയുടെയും ഇന്റേണല്‍ മാര്‍ക്കുകള്‍ ഡിസംബര്‍ 10 വരെ അപ് ലോഡ് ചെയ്യാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!