രാഹുല്‍ ഗാന്ധി എംപിയുടെ ഭക്ഷ്യകിറ്റ് നശിച്ച സംഭവം; നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു

. മലപ്പുറം:  വയനാട് എംപി രാഹുല്‍ഗാന്ധി മണ്ഡലത്തിലെ പ്രളയബാധിതര്‍ക്ക് എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിതരണം ചെയ്യാതെ നശിച്ചുപോയ സംഭവത്തില്‍ നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യക്കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മെഹബൂബ് രാജിവെച്ചിരിക്കുന്നത്.

250 ഓളം ഭക്ഷ്യക്കിറ്റുകളാണ് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനകത്ത് പുഴുവരിച്ച നിലയില്‍ ഉപയോഗശൂന്യമായ രീതിയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ പ്രളയക്കാത്താണ് എംപി എന്ന നിലയില്‍ വിതരണത്തിനായി ഭക്ഷ്യക്കിറ്റുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ഇതില്‍ ഭക്ഷ്യസാധനങ്ങള്‍ക്കുപുറമെ പുതപ്പുകള്‍, വസ്ത്രങ്ങള്‍, മറ്റ് പ്രളയസഹായങ്ങള്‍ എന്നിവയാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഈ മുറി വാടകക്ക് എടുക്കാന്‍ വന്നപ്പോളാണ് സംഭവം പുറത്തറിയുന്നത് . ഇതേ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ്സും മാപ്പ് പറയണമെന്ന് ആവിശ്യപ്പെട്ട് നിലമ്പൂരില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •