യുവകവി ജിനേഷ് മടപ്പള്ളിയെ സ്‌കൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്:യുവകവികളില്‍ ഏറെ ശ്രദ്ധേയനായ ജിനേഷ് മടപ്പള്ളി(35)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജിനേഷ് ജോലി ചെയ്തുവരുന്ന ഒഞ്ചിയം യു പി സ്‌കൂളില്‍ തന്നെയാണ് അദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴച രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍, കച്ചിത്തുരുമ്പ് ,ഏറ്റവും പ്രിയപ്പെട്ട അവയവം തുടങ്ങിയവയാണ് അദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങള്‍. മുറുവശ്ശേരി പുരസ്‌ക്കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌ക്കാരം തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ ജിനേഷിന് ലഭിച്ചിട്ടുണ്ട്.

ഊരാളുങ്കല്‍ വിവി എല്‍പി സ്‌കൂള്‍, ജിവിഎച്ച്എസ്എസ് മടപ്പള്ളി, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, ടി ഐ എം ട്രെയിന്ങ് കോളേജ് നാദാപുരം എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം. അവിവാഹിതനാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്ച മുമ്പാണ് നിര്യാതയായത്. അച്ഛന്‍ വടകര രയരങ്ങോത്ത് സുകൂട്ടി.

വടകര ടൗണ്‍ഹാളില്‍ 11.30 മുതല്‍ 12 മണിവരെ
പൊതുദര്‍ശനത്തിന് വച്ചശേഷമായിരിക്കും സംസ്‌ക്കാരം നടക്കുക.

Share news
error: Content is protected !!
Scroll to Top