ബഹ്‌റൈനില്‍ വീട്ടുജോലിക്കാരിയായ പ്രവാസി യുവതി മരിച്ചനിലയില്‍

മനാമ: വീട്ടുജോലിക്കാരിയായ പ്രവാസി യുവതിയെ മരിച്ചനിലിയില്‍ കണ്ടെത്തി. ആന്ധ്ര വിശാഖപട്ടണം സ്വദേശിനി സത്യശൈല പുലപര്‍ത്തി(20)യെയാണ് താമസിക്കുന്ന മുറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതെസമയം യുവതിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായും അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ഭര്‍ത്താവ് നാനി പുലപര്‍ത്തി പറഞ്ഞു. യുവതി മരിച്ചത് ബുധനാഴ്ചയായിരുന്നെങ്കിലും ഇക്കാര്യം വീട്ടുടമ തന്ന വിളിച്ചറിയിച്ചില്ലെന്നും താന്‍ വ്യാഴാഴ്ച ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ വീട്ടുടമയെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവള്‍ ജോലി തിരക്കിലാണെന്നാണ് പറഞ്ഞത്.

സത്യശൈല ഒന്നര വര്‍ഷം മുമ്പാണ് ഇവിടെ വീട്ടുജോലിക്കായി എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് മനാമയില്‍ ഹോട്ടല്‍ ജോലിക്കായി നാനി എത്തിയത്. എന്നാല്‍ തന്റെ ഭാര്‍ത്താവിനെ കാണാനോ സംസാരിക്കാനോ തൊഴിലുടമ യുവതിയെ സമ്മതിച്ചിരുന്നില്ല. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പറഞ്ഞിരുന്നതായും ഇയാള്‍ പറഞ്ഞു.

സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top