പോക്‌സോ കേസ്: പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

HIGHLIGHTS : POCSO case: Accused gets 20 years rigorous imprisonment

കൊയിലാണ്ടി:ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും 41,000 രൂപ പിഴയും. തിരുവനന്തപുരം നെയ്യാറ്റിന്‍കര പുതിയതെരു കിണറവിള പുരയിടം വിട്ടില്‍ ബിനോയി (26)യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്.

2022ല്‍ മൂടാടി മുത്തായം ബീച്ചില്‍ മീന്‍പിടിത്തത്തിനുവന്ന യുവാവ് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ താമസസ്ഥലമായ ഷെഡ്ഡിലേക്ക് എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യുഷനായി അഡ്വ. പി ജെതിന്‍ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!