അനധികൃത മീന്‍പിടിത്തം; രണ്ട് ഫൈബര്‍ വള്ളങ്ങള്‍ പിടികൂടി

HIGHLIGHTS : Illegal fishing; Two fiber boats seized

ബേപ്പൂര്‍: ട്രോളിങ് നിരോധനത്തിന്റെ മറവില്‍ അനധികൃതമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ട് ഫൈബര്‍ വള്ളങ്ങള്‍ ബേപ്പൂരില്‍ പിടികൂടി. തമിഴ്നാട് കന്യാകുമാരി കുളച്ചലുകാരുടെ ഉടമസ്ഥതയിലുള്ള ഷൈജു, സെന്റ് മേരി മത്തലീന എന്നീ ഫൈബര്‍ വള്ളങ്ങളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യവുമായി എത്തിയപ്പോഴായിരുന്നു

ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍ പിടിത്തത്തിന് അനുമതിയുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനത്തിന് കര്‍ശന വിലക്കുണ്ട്.

ഇതു ലംഘിച്ച് പിടിച്ചെടുത്ത കിളിമീന്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ വള്ളങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവള്ളങ്ങളും പിടികൂടിയത്. മത്സ്യം ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി ലേലത്തില്‍ വിറ്റു.

അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നിയമനടപടി തുടരുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീര്‍ അറിയിച്ചു. ഫിഷറീസ് എക്സ്റ്റന്‍ ഷന്‍ ഓഫീസര്‍ ഡോ. കെ വി ജുല, എസ്‌ഐ ടി രാജേഷ്, സീനിയര്‍ സിപിഒ ലതീഷ്, സിപിഒമാരായ ശ്രീരാജ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് വള്ളങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!