Section

malabari-logo-mobile

വോട്ട് കിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാര്‍ പിഎംഎ സലാമിന്റെ വിവാദശബ്ദരേഖ പുറത്ത്

HIGHLIGHTS : കോഴിക്കോട്:  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്കിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാറാണെന്ന് പറയുന്ന മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പിഎം...

കോഴിക്കോട്:  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്കിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാറാണെന്ന് പറയുന്ന മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പിഎംഎ സലാമിന്റെ ശബ്ദരേഖ പുറത്ത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരു പ്രാദേശിക നേതാവുമായി സംസാരിക്കുമ്പോള്‍ സലാം പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.. വോട്ട് നേടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നതാണ് പ്രധാനം ഇതിനായി ബിജെപിക്കാര്‍ വോട്ട് ചെയ്യാന്‍ തയ്യാറാണങ്കില്‍ അവരി നേരിട്ട് പോയി കാണാന്‍ തയ്യാറണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

sameeksha-malabarinews

”നമുക്ക് വോട്ടാ വേണ്ടത്, അത് ബൂത്ത്കമ്മറ്റി അറിഞ്ഞോ. മണ്ഡലം കമ്മറ്റി അറിഞ്ഞോ? മറ്റേ കമ്മറ്റി അറിഞ്ഞോ എന്നൊന്നും പ്രശ്‌നല്ല….നമുക്ക് വോട്ട് വേണം… അതിന് ഞമ്മളല്ലാവരും വോട്ട് ചെയ്യണം…ബിജെപിക്കാര് നമുക്ക് വോട്ട്‌ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അവരെ പോയികാണാന്‍ തയ്യാറാണ്..ഞമ്മക്ക് ഞമ്മളെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം… ” ഇതാണ് ശബ്ദരേഖയിലുള്ളത്.

സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടെന്ന് സിപിഎം നിരന്തരം ആരോപിക്കുന്നതാണ്. ഇപ്പോള്‍ സംസ്ഥാനജനറല്‍ സക്രട്ടറിയുടെതെന്ന് കരുതുന്ന ശബ്ദരേഖയില്‍ തന്നെ ഇത്തരത്തിലുള്ള വാക്കുകള്‍ പുറത്തുവന്നത് ഇത്തരം ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. കുറച്ചുകാലങ്ങളായി പിഎംഎ സലാമിന്റെ പ്രസ്താവനകള്‍ മുസ്ലീംലീഗിനെ നിരന്തരം സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട് എന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!