തിരൂര്‍: ഭാരതപ്പുഴയിലെ പുല്‍ക്കാടിന് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. ഭാരതപ്പുഴയിലെ ചെമ്പിക്കല്‍ ഭാഗത്തെ പുല്‍മേട്ടില്‍ തീ പടര്‍ന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുഴ നീന്തിച്ചെന്നാണ് തീ അണച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ്കുമാര്‍ എം കെ, സീനിയര്‍ ഫയര്‍ ഓഫീസര്‍ മനോജ്.സി, ദുല്‍ഖര്‍ നൈനി, ഫയര്‍ ഓഫീസര്‍ ജിബിന്‍, അമല്‍,രമേശ്, ഹോംഗാര്‍ഡ് സുരേഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഫിര്‍ദൗസ്,മനാഫ് എന്നിവരുടെ നേനതൃത്വത്തിലാണ് തീ അണച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30-നാണ് തീപിടിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




