Section

malabari-logo-mobile

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി;ലാന്‍ഡര്‍ ഇറങ്ങിയ ഇടം’ചന്ദ്രമാത ശിവശക്തി പോയിന്റ്’

HIGHLIGHTS : PM congratulates scientists at ISRO headquarters; Lander landing spot 'Chandramata Shivashakti Point'

ബെംഗളൂരു:ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു, ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ചരിത്രത്തിലെ അസാധാരാണ നിമിഷമാണ്..ശാസ്ത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. ഇത് സന്തോഷം നിറഞ്ഞ കാലം. വിദേശത്തായിരുന്നപ്പോഴും തന്റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയെ ചന്ദ്രനില്‍ എത്തിച്ചു. ചന്ദ്രയാന്‍ 2 ഇറങ്ങിയ ഇടം തിരംഗ പോയന്റ് എന്ന് അറിയപ്പെടുമെന്നും മോദി. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ ഇടം’ചന്ദ്രമാത ശിവശക്തി പോയിന്റ്’എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വീക്ഷിച്ച മോദി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി ബെംഗളൂരുവില്‍ എത്തിയത്.

sameeksha-malabarinews

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!