സൈനികർക്കൊപ്പം ദ്വീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ശ്രീനഗര്‍: ജമ്മുവിലെ നൗഷേരയിൽ സൈനികർക്കൊപ്പം ദ്വീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി. സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവമെന്ന് പ്രധാനമന്ത്രി, രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും സൈനികരിൽ നിന്ന് പ്രത്യാശയും ഊർജവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കരസേന മേധാവി ജനറൽ മുകുന്ദ് എം നരാവ്നെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച പ്രധാനമന്ത്രി സർജിക്കൽ സ്‌ട്രൈക്കിനു
ശേഷവും അശാന്തിയുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top