Section

malabari-logo-mobile

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് പത്തിന് ആരംഭിക്കും

HIGHLIGHTS : തിരുവനന്തപുരം ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിക്കും. ഇത്തവണ ഒരുമിച്ച് നടത്തുന്ന പരീക്ഷകള്‍ മാര്‍ച്...

തിരുവനന്തപുരം ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിക്കും. ഇത്തവണ ഒരുമിച്ച് നടത്തുന്ന പരീക്ഷകള്‍ മാര്‍ച്ച് 26ന് അവസാനിക്കും. രാവിലെ തന്നെ പരീക്ഷകള്‍ നടത്താനാണ് തീരുമാനം.

മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 5നും മാര്‍ച്ച് അഞ്ചിനുമിടയില്‍ തീര്‍ക്കും.

sameeksha-malabarinews

ഐടി പരീക്ഷ ജനുവരി 31നകം പൂര്‍ത്തിയാക്കും.

വാര്‍ഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ അതാത് സ്‌കൂളുകളില്‍ സൂക്ഷിക്കും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും പൊലീസ് സുരക്ഷയും ഉറപ്പാക്കും ചെയ്യാനാണ് തീരുമാനം.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയോടനുബന്ധിച്ച് നവംബര്‍ 20 മുതല്‍ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രത്യേക പിടിഎ യോഗം വിളിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!