തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാറശ്ശാലക്കും നെയ്യാറ്റിന്‍കരക്കുമിടയിലാണ് മണ്ണിടിഞ്ഞത്. പുലര്‍ച്ചെയാണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് നാഗര്‍കോവില്‍ മംഗലാപുരം പരശുരാം എക്‌സപ്രസ് പാറശ്ശാലയില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഇതിനിടെ മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനക്ക് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. കേരളത്തിലും ലക്ഷദ്വീപിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തി. മത്സ്യതൊഴിലാളികളെ മുഴുവന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




