പരപ്പനങ്ങാടിയില്‍ നൂറ് കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ടൗണ്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ നൂറു കിലോഗ്രാമിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍ പ്രദേശ് സ്വദേശി സന്തോഷ് കുമാര്‍ സൊന്‍ കര്‍(35) പിടിയിലായി. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനടുത്ത് ഉത്തര്‍പ്രദേശ് സ്വദേശികള്‍ താമസിക്കുന്ന വീടുകളില്‍ റെയ്ഡ് നടത്തിയത്. സ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന ഇവരില്‍ നിന്നും യുവാക്കളും , വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന പരാതി എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ് സുര്‍ജിത്, വി.കെ.സൂരജ്, ടി പ്രജോഷ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top