സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83)അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ സ്വവസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി അദേഹം ചികിത്സയിലായിരുന്നു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.

മൂന്ന് തവണ അദേഹം രാജ്യസഭയിലേക്കും ലേക്‌സഭയിഅലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1985 ല്‍ രാജ്യസഭാ അംഗമായിരുന്നു. 2004 ല്‍ പശ്ചിമബംഗാളിലെ പന്‍സികുരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ല്‍ പശ്ചിമബംഗാളിലെ ഘട്ടാലിലെ ലോക്‌സഭയില്‍ അദേഹം പ്രതിനിധീകരിച്ചു. ജെ പി സി അംഗമായിരുന്നു.

ഭാര്യ ജയശ്രീ ദാസ്ഗുപ്ത.

Related Articles