
പരപ്പനങ്ങാടി :കോഴിക്കോട് വിമാനത്താവളത്തില്‍ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായ പരപ്പനങ്ങാടി സ്വദേശി വിനോദ്കുമാര്‍ തള്ളശ്ശേരി ഇന്ന് ജോലിയില്‍ നിന്ന് വിരമിയ്ക്കുന്നു.
1983-ല്‍ ബോംബേ എയര്‍പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മുംബൈ, ബറോഡ, കോഴിക്കോട്, ചെന്നൈ, ദില്ലി, ഇംഫാല്‍, മംഗലാപുരം എന്നിവടങ്ങളില്‍ ജോലിചെയ്തു. ദീര്‍ഘകാലം ചെന്നൈയില്‍ ജോലിചെയ്യുമ്പോള്‍ കടലിനുമീതെ പറക്കുന്ന വിമാനങ്ങളെ നിയന്ത്രിക്കുന്ന ഉച്ച ആവൃത്തിയിലുള്ള വാര്‍ത്താവിനിമയ സംവിധാനത്തില്‍ ആയിരുന്നു. ഈ വിഷയത്തിലെ പരിശീലകന്‍ കൂടിയായിരുന്നു വിനോദ്കുമാര്‍. ജോലി ചെയ്തിട്ടുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ തന്റെ എഴുത്തുകളിലൂടെ പകര്‍ന്ന് നല്കി.
ബ്ലോഗെഴുത്തിലൂടെ തുടങ്ങിയ എഴുത്ത് ആനുകാലികങ്ങളിലേയ്ക്കും തുടര്‍ന്ന് പുസ്തകത്തിലേക്കും എത്തി. ‘സ്പന്ദിക്കുന്ന കരിയിലകള്‍’ എന്ന ലേഖങ്ങളുടെ സമാഹാരവും ‘ഭൂപടത്തിലില്ലാത്ത കവിതകള്‍’ എന്ന കവിതാ സമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. സംഗീത വിഷയത്തില്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ പുസ്തക രൂപത്തിലാക്കാനുള്ള ജോലിയിലാണിപ്പോള്‍ അദ്ദേഹം.
മലയാള സിനിമാ ഗാനങ്ങളുടെ ചരിത്രവും പരിണാമവും പറയുകയും ഒപ്പം പാട്ടുകളുടെ ആവിഷ്‌കാരവും ചേര്‍ന്ന ‘പാട്ടരങ്ങ്’ എന്ന പുതുമയുള്ള പരിപാടിയുടെ അവതാരകന്‍ കൂടിയാണ് വിനോദ്കുമാര്‍.




