‘മഹാ’ ചുഴലിക്കാറ്റ് ശക്തമാകുന്നു

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരിക്കുന്ന മഹാ ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിലെ വടക്കന്‍ മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.

മഹാ ചുഴലിക്കാറ്റ് ശക്തമായതോടെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. തീരപ്രദേശങ്ങളെല്ലാം കടലാക്രമണ ഭീതിയിലാണ്. മഹ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top