പൊന്നാനിയില്‍ രൂക്ഷമായ കടലാക്രമണം; നഗരസഭ പരിധിയില്‍ ക്യാമ്പ് തുറന്നു

പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.

പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ശക്തമായ തിരമാലകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പ്രദേശത്തെ നിരവധി വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ
ഒഴിപ്പിച്ചു. എം ഐ ബോയ്‌സ് ഹൈസ്‌കൂളില്‍ നഗരസഭ-റവന്യു വകുപ്പ് നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്. തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്.

Share news
error: Content is protected !!
Scroll to Top