Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ശക്തമായ കാറ്റോടുകൂടിയുള്ള മഴയ്ക്ക് സാധ്യത;ഓറഞ്ച് അലര്‍ട്ട്

HIGHLIGHTS : മലപ്പുറം: അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന തീവ്രന്യൂനമര്‍ദത്തിനെ തുടര്‍ന്ന് ശക്തമായ കാറ്റോടുകൂടിയുള്ള കനത്ത...

മലപ്പുറം: അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന തീവ്രന്യൂനമര്‍ദത്തിനെ തുടര്‍ന്ന് ശക്തമായ കാറ്റോടുകൂടിയുള്ള കനത്ത മഴയ്ക്ക് സാധ്യത. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച് (ഒക്ടോബര്‍ 31) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിശക്തമായതോ 115 മി.മി മുതല്‍ 204.5 മി.മി വരെയുള്ള അതി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങള്‍ക്കും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമാകാം. അതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. അപകട മേഖലയില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അപകട മേഖലകളിലുള്ളവര്‍ മാറി താമസിക്കണം. ജില്ലയില്‍ 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 1077 ബന്ധപ്പെടാം.

sameeksha-malabarinews

ശക്തമായ കാറ്റ് -നിര്‍ദേശങ്ങള്‍

-ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
– അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയില്‍പ്പെടുന്നവര്‍ അധികൃതരെ അറിയിക്കുക. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളില്‍ താമസിക്കുന്നവരും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കുക.

– ശക്തമായ കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവയ്ക്ക് കീഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
-ഇലക്ട്രിക്ക് കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക. വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക്ക് ഷോക്ക് ഇല്ല എന്നുറപ്പ് വരുത്തുക. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളെയും പ്രത്യേകം ഈ കാര്യത്തില്‍ ശ്രദ്ധിക്കുക. എന്തെങ്കിലും അപകടാവസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെ.എസ്.ഇ.ബിയുടെ കണ്ട്രോള്‍ റൂം 1912 നമ്പറില്‍ അറിയിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!